Programs Vakradrishti

കള്ളവോട്ടിന്റെ നാനാവിധ സാധ്യതകള്‍

തിരഞ്ഞെടുപ്പ് എന്ന ജനാധിപത്യ പരീക്ഷണത്തില്‍ കള്ളവോട്ടിനും അതിന്റേതായ പ്രധാന്യമുണ്ട്. നാട്ടിലില്ലാത്തവരും വോട്ട് ചെയ്യാന്‍ വരാത്തവരുമായ വോട്ടര്‍പട്ടികയില്‍ പേരുള്ളവരുടെ വോട്ട് മറ്റുള്ളവര്‍ ചെയ്യും. അതാണ് ലളിതമായി പറഞ്ഞാല്‍ കള്ളവോട്ട്. വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ, പരേതര്‍ വരെ കുഴിമാടത്തില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ് വന്ന് വോട്ട് ചെയ്യും. ഫോട്ടോ പതിച്ച വോട്ടര്‍ പട്ടികയും തിരിച്ചറിയല്‍ കാര്‍ഡും മറ്റും ഏര്‍പ്പെടുത്തിയാലും അതിനെ മറികടക്കുന്ന വിദ്യകള്‍ പയറ്റും. ബൂത്തു പിടുത്തവും ബൂത്ത് കയ്യേറി കൂട്ട വോട്ടുമാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അരങ്ങേറുന്നതെങ്കില്‍ ഇവിടെ കള്ളവോട്ടിനാണ് പ്രചുര പ്രചാരം. അത്യുത്തര കേരളത്തിലാണ് ഈ കലാപരിപാടികള്‍ സാധാരണ അരങ്ങേറുക. കള്ളവോട്ടിന്റെ നാനാവിധ സാധ്യതകള്‍ പരിചയപ്പെടുത്തുന്ന ഇന്നത്തെ എപ്പിസോഡിലേക്ക് സ്വാഗതം. രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ. വക്രദൃഷ്ടി, എപ്പിസോഡ്: 765.