Programs Vakradrishti

പ്രധാനമന്ത്രിയും ട്രോളന്മാരും

നമ്മുടെ പ്രധാനമന്ത്രി എന്തു കൊണ്ടാണ് വാര്‍ത്താ സമ്മേളനങ്ങള്‍ നടത്താത്തത് എന്ന് ഇപ്പോഴാണ് മനസ്സിലായത്. വല്ലാത്ത ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോള്‍ പണ്ട് കരണ്‍ താപ്പറുടെ മൈക്കും ഊരിയെറിഞ്ഞ് പോയത് പോലെ പോകാന്‍ പറ്റില്ല. സൗകര്യമുള്ള ചോദ്യങ്ങളടങ്ങിയ സെലക്ടീവ് അഭിമുഖങ്ങളില്‍ ജാലിയന്‍ കണാരന്റേത് പോലുള്ള എമ്മാതിരി വിടലുകള്‍ നടത്തിയാലും അഭിമുഖക്കാരന്‍ പഞ്ചപുച്ഛമടക്കി ഇരിക്കും. പക്ഷെ ജനം അധികം കേട്ടിരക്കണമെന്നില്ല. അവര്‍ പ്രധാനമന്ത്രിയെ പരിഹസിക്കുന്ന ട്രോളുകള്‍ ആസ്വദിച്ചു ചിരിക്കുകയാണ്. നാട്ടിന്‍പുറങ്ങളിലെ തള്ളുമാമന്‍ പോരെ പോലെ പ്രധാനമന്ത്രി സംസാരിച്ചാല്‍ അബദ്ധം പിണയും. ബാലകോട്ടെ ആക്രമണത്തിന് സമയം തിരഞ്ഞെടുത്ത് നിര്‍ദ്ദേശിച്ചത് താനാണെന്നാണ് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തല്‍. മഴക്കാറുള്ള സമയത്ത് നടത്തുന്ന ആക്രമണങ്ങള്‍ റഡാറില്‍ പെടില്ലെന്നും എന്തു കൊണ്ടാണ് വിദഗ്ദ്ധര്‍ക്ക് അടക്കം ഇത് നേരത്തെ തോന്നാത്തത് എന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോദി ചോദിക്കുന്നു. വക്രദൃഷ്ടി, എപ്പിസോഡ്: 773.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.