Programs Vakradrishti

കേരള കോണ്‍ഗ്രസില്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ ആരുടെ ചെയര്‍മാന്‍

പാര്‍ട്ടി നേതൃത്വം കുടുംബാവകാശമാക്കിയ പാര്‍ട്ടികളില്‍ അനന്തരാവകാശി കഴിഞ്ഞേ മറ്റാര്‍ക്കും സ്ഥാനമുള്ളൂ എന്ന് സാമാന്യ തത്വം ആര്‍ക്കാണ് അറിയാത്തത്. കേരള കോണ്‍ഗ്രസ് എമ്മില്‍ പാര്‍ട്ടി ചെയര്‍മാന്‍ ആരാവണം എന്ന് തര്‍ക്കം ഉന്നയിക്കുന്നവര്‍ ഈ തത്വം അറിയാത്തവരായിരിക്കും.ജോസ് .കെ.മാണിയെ പാര്‍ട്ടി ചെയര്‍മാനാക്കണം എന്ന് ജില്ലാ പ്രസിഡന്റുമാര്‍ ചേര്‍ന്ന് ജോസ് കെ.മാണിയെ കണ്ട് ആവശ്യപ്പെട്ടത് ഇതനുസരിച്ചാണ്. ചെയര്‍മാന്റെ അഭാവത്തില്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ.ജോസഫ് പാറ പോലെ ഉറച്ചിരിക്കുമ്പോഴാണ് ജോസ് കെ.മാണിയെ ചെയര്‍മാനും സി.എഫ് തോമസിനെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുമാക്കാനുള്ള നീക്കം.അപ്പോള്‍ തങ്ങള്‍ പാര്‍ട്ടിയല്ലെ പുല്ലു ചെത്തുകാരും പശുവിന് കാടി കൊടുക്കുന്നവരും മാത്രമാണോ എന്നാണ് പി.ജെ.ജോസഫ് വിഭാഗക്കാരുടെ ചോദ്യം.മാണി കേരള കോണ്‍ഗ്രസില്‍ കാറും കോളും ഉരുണ്ടു കൂടി വരുന്നുണ്ട്. വക്രദൃഷ്ടി, എപ്പിസോഡ്: 774.