Programs Vakradrishti

രണ്ടില രണ്ടാകുമോ

കേരള കോണ്‍ഗ്രസിന്റെ പുതിയ ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് തര്‍ക്കങ്ങളിലേക്ക് നീങ്ങുന്നുന്നാണ് തോന്നുന്നത്. സമവായത്തിലൂടെ പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കമമെന്നാണ് പി.ജെ.ജോസഫിന്റെ പക്ഷം. സംസ്ഥാന കമ്മിറ്റി വിളിക്കണമെന്നാണ് ജോസ് കെ.മാണിയുടെ വാദം. സ്വന്തം പക്ഷത്തെ പ്രമുഖര്‍ അടക്കം പി.ജെ. ജോസഫ് ചെയര്‍മാനാകണമെന്ന് പക്ഷക്കാരായി മാറിയത് തിരിച്ചടിയായെങ്കിലും സംസ്ഥാന കമ്മിറ്റിയില്‍ മാണി വിഭാഗത്തിനുള്ള ഭൂരിപക്ഷത്തിലാണ് ജോസ്.കെ.മാണിയുടെ നോട്ടം. കോട്ടയത്ത് മാണി വിഭാഗം നടത്തിയ കെ.എം.മാണി അനുസ്മരണ സമ്മേളനത്തില്‍ ജോസ് കെ മാണി അനുയായികളുടെ ശക്തിപ്രകടനാണ് കണ്ടത്. വക്രദൃഷ്ടി, എപ്പിസോഡ്: 778.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.