Programs Vakradrishti

അത്ഭുതക്കുട്ടി ഇന്‍ വണ്ടര്‍ലാന്‍ഡ്

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായെയും സന്ദര്‍ശിച്ച അബ്ദുള്ളക്കുട്ടി ബി.ജെ.പിയില്‍ ചേര്‍ന്നു. പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റിനെ സന്ദര്‍ശിച്ചാണ് അബ്ദുള്ളക്കുട്ടി ബി.ജെ.പിയില്‍ അംഗത്വമെടുത്തത്. സി.പി.എമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട ഒരാളെയാണ് കേരളത്തില്‍ നിന്നും ബി.ജെ.പിക്ക് കിട്ടിയിരിക്കുന്നത്. അതും മോദി സ്തുതിയുടെ പേരില്‍ പുറത്തായ ഒരാളെ ബി.ജെ.പിയും ന്യൂനപക്ഷങ്ങളും തമ്മിലുള്ള അകല്‍ച്ച പരിഹരിക്കുക എന്നതായിരിക്കും ഈ ദേശീയ മുസ്ലീമിന്റെ കടമ. മുസ്ലീംങ്ങള്‍ക്കെതിരെ നിരന്തരം വിദ്വേഷപ്രസംഗം നടത്തുന്ന നേതാക്കളും അണികളുമുള്ള ഒരു പാര്‍ട്ടിയില്‍ നിന്ന് കൊണ്ട് അബ്ദുള്ളക്കുട്ടി അതെങ്ങനെ നിര്‍വ്വഹിക്കും എന്നത് ചിന്തനീയം. വക്രദൃഷ്ടി, എപ്പിസോഡ്: 799.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.