Programs Vakradrishti

ആരാ നിങ്ങടെ നേതാവ്

മഹിളാ കോണ്‍ഗ്രസ് ഇടയ്ക്കിടയ്ക്ക് ചില പരിപാടികള്‍ സംഘടിപ്പിക്കണം. അല്ലെങ്കില്‍ മഹിളാ നേതാക്കളെ പാര്‍ട്ടി നേതൃത്വം മറന്നു പോകും. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ആരെന്ന് പാര്‍ട്ടി നേതാക്കള്‍ക്ക് പോലും ഉറപ്പില്ലെന്ന് വന്നാല്‍? ഉദാഹരണം മഹിളാ കോണ്‍ഗ്രസ് പോലീസിന്റെ കസ്റ്റഡി പീഡനങ്ങള്‍ക്കെതിരെയും സ്ത്രീ പീഡനങ്ങള്‍ക്കെതിരെയും തിരുവനന്തപുരത്ത് നടത്തിയ പ്രതിഷേധ പരിപാടി തന്നെ. സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷിന്റെ പേര് കിട്ടാഞ്ഞ് മിസിസ് സുഭാഷ് എന്നാണ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പോലും വിശേഷിപ്പിച്ചത്. നല്ലൊരു കവയിത്രി കൂടിയായ ലതികാ സുഭാഷാണ് മഹിളാ കോണ്‍ഗ്രസിനെ ഇപ്പോള്‍ നയിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൂടി മറന്നു പോകുന്നത് ശരിയാണോ. വക്രദൃഷ്ടി, എപ്പിസോഡ്: 803.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.