Programs Vakradrishti

ആദര്‍ശം വേറെ സ്ഥാനമാനങ്ങള്‍ വേറെ

യു.ഡി.എഫ് കാലത്ത് കാബിനറ്റ് റാങ്കുള്ള ചീഫ് വിപ്പ് ഏര്‍പ്പാടിനെ വിമര്‍ശിച്ച സി.പി.ഐയെ കൊണ്ട് തന്നെ ആ പാപ ഭാരം ചുമപ്പിക്കുന്ന സി.പി.എം ബുദ്ധി അപാരം തന്നെ. മടിച്ചു നിന്നെങ്കിലും സി.പി.ഐ അതില്‍ വീണു കൊടുക്കുകയും ചെയ്തു. പ്രളയദിനത്തില്‍ മാറ്റി വെച്ച തീരുമാനം ഒടുവില്‍ സി.പി.ഐ കൈക്കൊണ്ടു. യുവജന നേതാവ് കെ.രാജന്‍ ചീഫ് വിപ്പ് സ്ഥാനം ഏറ്റെടുത്തു. മുന്നണി വച്ചു നീട്ടിയ ഒരു കാബിനറ്റ് സ്ഥാനം ഉപേക്ഷിക്കുക എന്നു വെച്ചാല്‍... മാത്രമല്ല, കാബിനറ്റ് പദിവിയില്ലാത്ത ചീഫ് വിപ്പ് വേണ്ടെന്ന് വച്ച് പാര്‍ലമെന്ററി കാര്യ വകുപ്പ് ഉണ്ടാക്കിയത് യു.ഡി.എഫാണ്. പിന്നീട് കാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനം പുനഃസ്ഥാപിച്ചതും യു.ഡി.എഫാണ്. നമ്മള്‍ അത് തുടരുക മാത്രമെ ചെയ്യുന്നുള്ളൂ. ആദര്‍ശം വേറെ സ്ഥാനമാനങ്ങള്‍ വേറെ. വക്രദൃഷ്ടി, എപ്പിസോഡ്: 804

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.