Programs Vakradrishti

ചുടുചോറല്ല... ചുടു ചോര വാരി കുട്ടിക്കുരങ്ങന്മാര്‍

ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം വേണ്ട എന്ന് വാദത്തിന് ശക്തി പകരുന്നതായിപ്പോയി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന സംഭവങ്ങള്‍. നല്ല വിദ്യാര്‍ത്ഥികളെയും വിദ്യാര്‍ത്ഥി നേതാക്കളെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും എഴുത്തുകാരെയെും പ്രഫഷണലുകളെയും എല്ലാം വാര്‍ത്തെടുത്തിട്ടുണ്ട് ക്യാമ്പസുകളിലെ സര്‍ഗ്ഗാത്മക രാഷ്ട്രീയം മുമ്പും ഇപ്പോഴും. പക്ഷെ, മികച്ച ക്രിമിനലുകളെ വാര്‍ത്തെടുക്കലാണോ ക്യാമ്പസ് രാഷ്ട്രീയത്തിന്റെ ലക്ഷ്യമെന്ന് തോന്നുന്ന തരത്തിലാണ് തിരുവനന്തപുരം നഗരത്തിലെ എസ്.എഫ്.ഐ പ്രവര്‍ത്തനം കുറെക്കാലമായി. അക്രമ സംഭവങ്ങള്‍ ക്യാമ്പസുകളില്‍ പുതുമയുള്ളതല്ല. എന്നാല്‍ അതിനെ എതിര്‍ക്കാന്‍ പ്രവര്‍ത്തകരും അനുഭാവികളും ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ തന്നെ ഒടുവില്‍ തെരുവിലിറങ്ങി. ഇത് ശുദ്ധീകരണത്തിന് നാന്ദി കുറിക്കുമെങ്കില്‍ നന്ന്. വക്രദൃഷ്ടി, എപ്പിസോഡ്: 809

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.