Programs Vakradrishti

ചൂരല്‍ക്കഷായമറിഞ്ഞ് സി.പി.ഐയും

പിണറായിയുടെ പോലീസിന്റെ ചൂട് പ്രതിപക്ഷ യുവജന വിദ്യാര്‍ത്ഥി സംഘടനകള്‍ മാത്രമല്ല ഭരണ പക്ഷ ചെറിയേട്ടന്‍മാരും അറിഞ്ഞു. കൊച്ചിയില്‍ പോലീസിനെതിരെ പ്രതിഷേധിച്ച് സി.പി.ഐ സഖാക്കളാണ് പോലീസിന്റെ ലാത്തിയുടെ ചൂടറിഞ്ഞത്. സി.പിഐ എം.എല്‍.എ എല്‍ദോ ഏബ്രഹാമിനും കിട്ടി കൂട്ടത്തില്‍ അടി. കേരളത്തിലെ പോലീസിനെ നിയന്ത്രിക്കാന്‍ ആരുമില്ലെന്ന നഗ്‌ന സത്യവും എല്‍ദോ വിളിച്ചു പറഞ്ഞു. വലിയ കുഴപ്പമില്ലാതെ കാറില്‍ കയറിപ്പോയ എല്‍ദോയെ പിന്നീട് കണ്ടത് ആശുപത്രിയില്‍ കൈക്ക് പരിക്കേറ്റ നിലയിലാണ്. വക്രദൃഷ്ടി, എപ്പിസോഡ്: 814.