Programs Vakradrishti

എല്‍ദോയുടെ കൈയും കാനത്തിന് വീണ പൂട്ടും

സി.പി.ഐയുടെ യുവ എം.എല്‍.എയ്ക്ക് വന്നുപെട്ട അവസ്ഥ ദയനീയമാണ്. പറയാതിരിക്കാനാവില്ല. പോലീസിനെതിരെ സമരത്തിന് പോയി കൈയൊടിഞ്ഞതും പോരാ, തന്റെ കൈയ്ക്ക് പറ്റിയ പരിക്ക് ബോധ്യപ്പെടുത്താന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ട അവസ്ഥയാണ്. സ്വന്തം പാര്‍ട്ടി സെക്രട്ടറിയുടെ മനം പോലും അലിയുന്നില്ല എന്നത് പോട്ടെ, എം.എല്‍.എയുടെ കൈ ഒടിഞ്ഞിട്ടില്ലെന്ന് തല്ലി കൈയൊടിച്ച പോലീസ് തന്നെ മെഡിക്കല്‍ റിപ്പോര്‍ട്ടുമായി വാദിക്കുന്നു. കൈക്ക് പൊട്ടലുണ്ടെന്ന സ്വകാര്യ ആശുപത്രിയിലെ സ്‌കാന്‍ റിപ്പോര്‍ട്ട് എം.എല്‍.എയുടെ ഒടിഞ്ഞ കൈയില്‍ തന്നെയുണ്ട്. കൈയ്ക്ക് പറ്റിയത് ഒടിവാണോ പൊട്ടലാണോ ചതവാണോ എന്ന് ബോധ്യപ്പെടുത്താന്‍ ഒരു മെഡിക്കല്‍ ബോര്‍ഡിന്റെ മുമ്പാകെ ഹാജരാകണോ അതിനും എല്‍ദോ എം.എല്‍.എ തയ്യാര്‍. ഇത് പോലൊരു അവസ്ഥ ഒരു പ്രതിപക്ഷ എം.എല്‍.എയ്ക്ക് പോലും ലോകത്തൊരിടത്തും വരാനിടയില്ല. വക്രദൃഷ്ടി, എപ്പിസോഡ്: 817

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.