Programs Vakradrishti

ഫേസ്ബുക്കികള്‍ക്ക് മുല്ലപ്പള്ളിയുടെ താക്കീത്

ഫേസ്ബുക്കില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരാണ് ന്യൂജെന്‍ രാഷ്ട്രീയക്കാര്‍. ഇതൊക്കെ പാഴ്‌വേല എന്ന് പറഞ്ഞിരുന്ന പഴയ നേതാക്കളും സമൂഹ മാധ്യമങ്ങളിലേക്ക് തിരിഞ്ഞു എന്ന് മാത്രമല്ല ഇപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെല്ലാം പാര്‍ട്ടിയെ പ്രതിരോധിക്കാനും എതിരാളികളെ ഭള്ള് പറയാനും സൈബര്‍ പോരാളികളുണ്ട്. പക്ഷെ, ഫേസ്ബുക്കിലൂടെ സ്വന്തം നേതാക്കളെ വിമര്‍ശിക്കുന്ന ജനാധിപത്യവാദികള്‍ കോണ്‍ഗ്രസില്‍ മാത്രമെ ഉള്ളൂ എന്ന് പരിതപിക്കുകയാണ് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഫേസ്ബുക്ക് വഴി നേതൃത്വത്തിനെതിരെയുള്ള അനില്‍ അക്കര എം.എല്‍.എയുടെ വിമര്‍ശനമാണ് മുല്ലപ്പള്ളിയുടെ മനസ്സില്‍. വക്രദൃഷ്ടി, എപ്പിസോഡ്: 818

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.