Programs Vakradrishti

കുബേരന്മാരെ കാണാന്‍ കുചേലമുഖ്യമന്ത്രി

നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം ഊഴത്തില്‍ കേരളത്തിന്റെ വിവിധാവശ്യങ്ങളുമായി മുഖ്യമന്ത്രി പിണറായി ആദ്യമായി ഡല്‍ഹിയിലെത്തി. ദേശീയപാതാ വികസനം ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ക്ക് കേന്ദ്ര സഹായം അഭ്യര്‍ത്ഥിച്ചാണ് യാത്ര. ഗഡ്ഗരി മന്ത്രിയെയും മറ്റു ചില കേന്ദ്ര മന്ത്രിമാരെയും മുഖ്യമന്ത്രി സന്ദര്‍ശിച്ചു കേരളത്തിന്റെ പരാധീനതകള്‍ നിരത്തി. ആവശ്യങ്ങള്‍ ഉന്നയിച്ചു. കേന്ദ്രമന്ത്രിമാര്‍ വാഗ്ദാനങ്ങളും ചൊരിഞ്ഞു. ശുഭം. വാഗ്ദാനങ്ങളും പദ്ധതികളും എല്ലാം മുറ പോലെ നടന്നാല്‍ മതിയായിരുന്നു. വക്രദൃഷ്ടി, എപ്പിസോഡ്: 819

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.