Programs Vakradrishti

എക്‌സ് എം.പി പുനരധിവാസ പാക്കേജിന് തുടക്കം

ആറ്റിങ്ങലിലെ മുന്‍ എം.പി ഡോ.എ.സമ്പത്തിനെ ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയായി നിയമിക്കുന്നത് പുനരധിവാസപരിപാടിയുടെ ഭാഗമായാണെന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. സംസ്ഥാന സര്‍ക്കാരും പാര്‍ട്ടിയും പറയുന്ന ചുമതല താന്‍ ഏറ്റെടുക്കുന്നതല്ലാതെ മറ്റൊന്നും ഇതിലില്ലെന്ന് സമ്പത്തും. ലോക് സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നവരെ ഉടന്‍ കേന്ദ്ര മന്ത്രിമാരാക്കി രാജ്യസഭയിലെത്തിക്കുന്ന പരിപാടി കോണ്‍ഗ്രസും ബി.ജെ.പിയും നടത്താറുണ്ട്. അതുപോലെ, സംസ്ഥാന സര്‍ക്കാരിന് ആരെയും ഇത്തരം പദവികളില്‍ നിയമിക്കാം. വക്രദൃഷ്ടി, എപ്പിസോഡ്: 820.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.