Programs Vakradrishti

മുഖ്യമന്ത്രി മിണ്ടിയില്ലത്രേ

ദുരന്തം ഇപ്പോഴും തുടരുകയാണ്, അതിലൊന്നാണ് അപകടസ്ഥലങ്ങള്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി ഞങ്ങളോട് ഒന്നും മിണ്ടിയില്ല എന്ന് പരിഭവിച്ച് മുസ്ലീം ലീഗ് എം.എല്‍.എമാര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരാതിക്കെട്ടഴിച്ചത്. അല്ലാ ലീഗ് എം.എല്‍.എമാരേ... നിങ്ങളോട് മിണ്ടാനും പറയാനും ഒക്കെ മുഖ്യമന്ത്രിക്ക് ഒരുപാട് സമയമുണ്ടാകും. എന്നാല്‍ സര്‍വ്വതും നഷ്ടപ്പെട്ട് നില്‍ക്കുന്ന ഒരു ജനതക്ക് മുന്നില്‍ അല്‍പ്പം ആശ്വാസമേകാന്‍ ഒരു നാട് ഭരിക്കുന്ന മുഖ്യമന്ത്രി എത്തുമ്പോള്‍ ഇതൊക്കെ ബല്ല്യ ഇശ്യൂ ആക്കേണ്ട കാര്യമുണ്ടോ എന്നാണ് നുമ്മ ചോദിക്കണത്. വക്രദൃഷ്ടി, എപ്പിസോഡ്: 827

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.