Programs Vakradrishti

അയ്യനെ കാണാന്‍ ബിനോയ് മല കയറി

അയ്യനെ കാണാന്‍ ബിനോയ് കോടിയേരി എത്തി. സമീപകാല വിവാദങ്ങളും കേസും കോടതിയും കാരണം മടുത്തിരിക്കുന്നതിനാല്‍ സമാധാനം തേടി പാവം മറ്റെവിടെ പോകാന്‍. സാരമില്ല. സി.പി.എം സംസ്ഥാന സെക്രട്ടറിയും ബിനോയിയുടെ പിതാവുമായ കോടിയേരിക്കും പോകാം ശബരിമലയിലേക്ക്. കമ്യൂണിസ്റ്റ് നേതാക്കളുടെ കുടുംബാംഗങ്ങള്‍ പണ്ടേ ഭക്തി മാര്‍ഗ്ഗത്തിലാണ് താനും. മാത്രമല്ല ശബരിമലയിലേക്ക് പോകുന്നവര്‍ പലരും ഇന്‍ക്വിലാബും സ്വാമി ശരണവും ഒരുമിച്ച് വിളിക്കുന്നവരാണ് എന്ന് കോടിയേരി പണ്ടേ പ്രസംഗിച്ചിരുന്നല്ലോ. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നടപടികള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചു എന്ന് വെളിപാടിന്റെ വെളിച്ചത്തില്‍ പാര്‍ട്ടി ഗുരുസ്വാമിയായ കോടിയേരിക്കും വേണമെങ്കില്‍ ഒന്ന് മല കയറാവുന്നതാണ്. വക്രദൃഷ്ടി, എപ്പിസോഡ്: 829.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കള്‍ മുതല്‍ വ്യാഴം വരെ രാത്രി 9.30 മുതല്‍.