Programs Vakradrishti

സി.ബി.ഐ യെ പേടിച്ച് ചിദംബരവും ഒളിച്ചോടിയ ചിദംബരത്തെ ഓടിച്ചിട്ട് പിടിക്കാന്‍ സി.ബി.ഐയും

അറസ്റ്റ് ഒഴിവാക്കാന്‍ മുന്‍ ധനമന്ത്രി ചിദംബരം സി.ബി.ഐ-യെ കണ്ട് വിരണ്ടോടിയെന്നാണ് ബി.ജെ.പിയും ദേശീയ സര്‍ക്കാര്‍ വിലാസം ചാനലുകളും രാപ്പകല്‍ പറയുന്നത്. അബ്‌സ്‌കോണ്ടര്‍ എന്ന ഓമനപ്പേരും അവര്‍ ചിദംബരത്തിന് നല്‍കുന്നു. മുന്‍കൂര്‍ ജാമ്യത്തിന്റെ കാലാവധി നീട്ടണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു ചിദംബരം. ഈ സമയം ചിദംബരത്തിന്റെ വീട്ടിലെത്തിയ സി.ബി.ഐ സംഘം ചിദംബരത്തിന്റെ വീട്ടിന് മുന്നില്‍ ഒരു ഓല പതിപ്പിച്ചു പോയി. ചിദംബരത്തിന്റെ തലയില്‍ പൂട കണ്ടാല്‍ നിയമം നിയമത്തിന്റെ വഴിക്ക് പോയി കേസ് എടുക്കണം. ആവശ്യമെങ്കില്‍ അറസ്റ്റും ചെയ്യണം. വക്രദൃഷ്ടി, എപ്പിസോഡ്: 832.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കള്‍ മുതല്‍ വ്യാഴം വരെ രാത്രി 9.30 മുതല്‍.