Programs Vakradrishti

ജാതി വഴക്കില്‍ കേരളം വീണ്ടും ഭ്രാന്താലയമോ

അഞ്ചു മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പ്രചാരണം ഒടുവില്‍ പലദൂരങ്ങളിലെ ജാതിപ്രമാണിമാരുടെ നിലപാടുകള്‍ കൊണ്ട് ദുര്‍ഗന്ധപൂരിതമായിരിക്കുകയാണ്. സാമുദായിക സംഘടനകള്‍ സമദൂരത്തിലും ശരി ദൂരത്തിലും നിലപാടുകള്‍ പ്രഖ്യാപിക്കുന്നത് ഇതാദ്യമല്ലെങ്കിലും ജാതി സംഘടനക്കാര്‍ പരസ്യമായി വോട്ടു പിടിക്കാനിറങ്ങുന്നത് ആദ്യമായാണ്. ഇതര സമുദായ നേതാവ് ശരിദൂരക്കാരനെ കശക്കാനിറങ്ങിയതോടെ ജാതികളാണോ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന സംശയം വോട്ടര്‍മാര്‍ക്കും. തിരഞ്ഞെടുപ്പിലെ ജാതി മത സ്വാധീനമൊക്കെ പരസ്യമായ രഹസ്യമാണെങ്കിലും സമുദായ സംഘടനകളുടെ പരസ്യ ഇടപെടലിനെ തിരഞ്ഞെടുപ്പ് കമ്മിഷനും അന്തം വിട്ട് നോക്കി കാണുകയാണ്. വക്രദൃഷ്ടി, എപ്പിസോഡ്: 864.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.