Programs Vakradrishti

തുലാമഴയില്‍ മുങ്ങി ഉപതിരഞ്ഞെടുപ്പ്

തകര്‍ത്ത് പെയ്ത തുലാമഴയില്‍ മുങ്ങി അഞ്ചു മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പ്. പോളിംഗ് ശതമാനം പോലും കുറച്ചു വോട്ടെടുപ്പ് ദിനത്തിലെ മഴ. തലേന്ന് രാത്രി തുടങ്ങിയ കനത്ത മഴ ബൂത്തുകളെ പോലും വെള്ളത്തിലാക്കി. സാധാരണ രാവിലെ ബൂത്തുകള്‍ സന്ദര്‍ശിക്കാന്‍ പോകുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് വെള്ളം കയറിയ പ്രദേശങ്ങള്‍ സന്ദര്‍ശിക്കേണ്ടി വന്നു. ഉച്ചയ്ക്ക് ശേഷം മഴയായിരിക്കും അതിനാല്‍ രാവിലെ തന്നെ വോട്ടു ചെയ്യണമെന്ന് പറഞ്ഞ മുന്നണി നേതാക്കളുടെ വാക്കുകള്‍ അറം പറ്റിയെന്ന് തോന്നുന്നു. മഴ രാവിലെ തന്നെ അതിഥിയായെത്തി. മഴയെന്ന് പറഞ്ഞാല്‍ നല്ല കിടുക്കാച്ചി മഴ. വക്രദൃഷ്ടി, എപ്പിസോഡ്: 865