Programs Vakradrishti

ഉപതിരഞ്ഞെടുപ്പ് പൂരം കഴിഞ്ഞു

ആറിടത്തും സിക്‌സറടിക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞെങ്കിലും പാലായില്‍ ആദ്യ വിക്കറ്റ് തെറിച്ചു. ഇപ്പോഴിതാ അരൂര്‍ പിടിച്ചെടുത്തെങ്കിലും എണ്ണം പറഞ്ഞ മറ്റു രണ്ടു സീറ്റുകള്‍ പോയി. ആകെ കൂടി നോക്കുമ്പോള്‍ നിയമസഭയില്‍ 91 സീറ്റുണ്ടായിരുന്ന എല്‍.ഡി.എഫിന്റെ അംഗബലം 93 ആയി. സര്‍ക്കാരിന്റെ വിലയിരുത്തലാവും എന്ന് പറഞ്ഞ പിണറായിക്ക് ആശ്വസിക്കാന്‍ വകയുണ്ട്. ലോകസ്ഭയിലേക്ക് എം.എല്‍.എമാരെ രാജി വച്ച് മല്‍സരിപ്പിച്ചത് യു.ഡി.എഫിന് നഷ്ടക്കച്ചവടമായി. മഞ്ചേശ്വരത്ത് രണ്ടാംസ്ഥാനം നിലനിര്‍ത്താനായെങ്കിലും കോന്നിയിലും വട്ടിയൂര്‍ക്കാവിലും ബി.ജെ.പിയ്ക്ക് മുന്നേറ്റം ഉണ്ടാക്കാനായില്ല. വക്രദൃഷ്ടി, എപ്പിസോഡ്: 868

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.