Programs Vakradrishti

മിസോറാമും കേരളവും തമ്മിലെന്ത്

കുമ്മനത്തിന് പിന്നാലെ പി.എസ്.ശ്രീധരന്‍ പിള്ളയെയും മിസോറാമിലേക്ക് നാടുകടത്തി ബി.ജെ.പി. രണ്ടു ദിവസം വന്ന ശ്രീധരന്‍ പിള്ളയുടെ പുതിയ നിയമന വാര്‍ത്തയെ ട്രോളി ആളുകള്‍ ലോകത്തുള്ള എല്ലാ തമാശകളും പറഞ്ഞു കഴിഞ്ഞു. ഇനിയൊന്നും ബാക്കിയില്ല. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനിടെയാണ് കുമ്മനത്തെ ഗവര്‍ണറാക്കി അയച്ചതെങ്കില്‍ ഇപ്പോഴിതാ ഉപതിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷവും. എന്തായാലും ഒരു കാര്യം ഉറപ്പായി. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് വിജയമുണ്ടാക്കുന്നതില്‍ പരാജയപ്പെടുന്നുവെങ്കിലും ബി.ജെ.പി സംസ്ഥാന പ്രസിഡന്റാവുന്നവരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ പദവി എന്ന സുവര്‍ണാവസരം കാത്തിരിക്കുകയാണ്. വക്രദൃഷ്ടി, എപ്പിസോഡ്: 869.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.