Programs Vakradrishti

നിയുക്തന്‍ യാത്രയാവുന്നു

രണ്ടു യാത്രയയപ്പുകള്‍ക്കാണ് തിരുവനന്തപുരം അടുത്തിടെ സാക്ഷ്യം വഹിച്ചത്. എം.എല്‍.എ ആയി മാറിയ വി.കെ.പ്രശാന്തിന് നഗരസഭാ കൗണ്‍സിലര്‍മാരും നിയുക്ത മിസോറാം ഗവര്‍ണര്‍ ശ്രീധരന്‍ പിള്ളയ്ക്ക് ബി.ജെ.പി പ്രവര്‍ത്തകരും നല്‍കിയ യാത്രയപ്പുകള്‍. കണ്ണീരും കെട്ടിപ്പിടുത്തവും കൊണ്ട് വികാരനിര്‍ഭരമായി പ്രശാന്തിന്റെ യാത്രയയപ്പ്. ശ്രീധരന്‍ പിള്ളയുടെ യാത്രയപ്പില്‍ ആനന്ദക്കണ്ണീരൊന്നുമില്ലായിരുന്നുവെന്ന് മാത്രമല്ല അത്യധികം ആഹ്ലാദച്ചിത്തനായാണ് അദ്ദേഹം മിസോറാമിലേക്ക് വണ്ടികയറിയത്. വക്രദൃഷ്ടി, എപ്പിസോഡ്: 870.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.