Programs Vakradrishti

സത്യപ്രതിജ്ഞയുടെ കീഴ്‌വഴക്കം

ദേവികുളത്ത് നിന്ന് ജയിച്ചു വരുന്ന എം.എല്‍.എമാര്‍ തമിഴിലും മഞ്ചേശ്വരത്ത് നിന്ന് ജയിച്ചു വരുന്ന എം.എല്‍.എ മാര്‍ കന്നഡയിലും സത്യപ്രതിജ്ഞ ചെയ്യുന്ന കീഴ്‌വഴക്കമുണ്ട് കേരള നിയമസഭയില്‍. ഭാഷാന്യൂനപക്ഷ വിഭാഗത്തില്‍ പെടുന്നവര്‍ മാത്രമല്ല അല്ലാത്തവരും അങ്ങനെ ചെയ്യുന്നത് ഭാഷാ ന്യൂനപക്ഷങ്ങളോടുള്ള കേരളത്തിന്റെ കരുതലിന്റെ ഭാഗമാണ്. തമിഴ്‌നാട്ടിലെ വിളവങ്കോട്ടോ തിരുവട്ടാറോ നിന്നു ജയിച്ചു പോകുന്ന എം.എല്‍.എമാരും ദക്ഷിണ കന്നഡ ജില്ലയിലെ അതിര്‍ത്തി മണ്ഡലത്തില്‍ നിന്ന് പോകുന്നവരാരും മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് കണ്ടിട്ടില്ല. മലയാളിയായ ചെര്‍ക്കളം അബ്ദുള്ള മന്ത്രിയായപ്പോഴും മഞ്ചേശ്വരത്തെ മാനിച്ച് കന്നഡയിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. വക്രദൃഷ്ടി, എപ്പിസോഡ്: 871.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.