Programs Vakradrishti

വെള്ളത്തിലാശാനായി കൊച്ചി മേയര്‍ സ്ഥാനം

കഴിഞ്ഞ മഴയത്തുണ്ടായ വെള്ളക്കെട്ട് കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നം കൂടിയായി മാറിയിരിക്കുന്നു. വെള്ളക്കെട്ടില്‍ മേയര്‍ സ്ഥാനം കൂടി ഒലിച്ചു പോകുന്ന ലക്ഷണമാണ്. നഗരസഭാ ഭരണത്തിലെ വീഴ്ചയെ കുറ്റപ്പെടുത്തുന്നവര്‍ മേയര്‍ സൗമിനി ജയിനെ മാറ്റണമെന്ന് അഭിപ്രായക്കാരാണ്. എറണാകുളത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ തിളക്കം കുറഞ്ഞ വിജയത്തിനും പോളിംഗ് ശതമാനം കുറഞ്ഞതിനും നഗരസഭാഭരണം കാരണമായെന്ന് പാര്‍ട്ടിയിലെ ചിലര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ മേയറെ മാത്രം കുറ്റപ്പെടുത്താനാവില്ല എന്ന് മേയറെ അനുകൂലിക്കുന്നവരും. എന്തായാലും പ്രശ്‌നം ഇപ്പോള്‍ കെ.പി.സി.സിയുടെ മുന്നിലാണ്. വക്രദൃഷ്ടി, എപ്പിസോഡ്: 872.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.