Programs Vakradrishti

ബകപുരാണം: കിഫ്ബി ഖണ്ഡം

പൊതുമരാമത്ത് മന്ത്രിയുടെ ഒരവസ്ഥ നോക്കണോ മന്ത്രിയായിട്ടും സ്വന്തം മണ്ഡലത്തില്‍ ഒരു പാലം പണിയുന്നതിനുള്ള ഫയല്‍ കിഫ്ബിയിലെ ഉദ്യോഗസ്ഥര്‍ നാലു മാസമായി പിടിച്ചു വച്ചിരിക്കുകയാണത്രെ. പുരാണങ്ങളിലെ രാക്ഷസ കഥാപാത്രങ്ങലെ തിരഞ്ഞെടുപ്പിലടക്കം ഉദാഹരിക്കുന്ന മന്ത്രി ജി.സുധാകരന്‍ ഇത്തവണ ബകനുമായാണ് ഈ ഉദ്യോഗസ്ഥനെ താരതമ്യപ്പെടുത്തുന്നത്. പക്ഷെ പ്രശ്‌നം അതൊന്നമുല്ല. മന്ത്രിയുടെ ബകന്‍ പ്രയോഗം ഉദ്യോഗസ്ഥനെതിരെയാണോ അതോ കിഫ്ബിയുടെ ഹെഡ്മാസ്റ്ററായി ധനമന്ത്രി തോമസ് ഐസക്കിനെതിരെയാണോ എന്നതാണ് സംശയം. ഉന്നം ഐസക്ക് മന്ത്രിയാണെന്ന കാര്യത്തില്‍ പ്രതിപക്ഷത്തിന് സംശയമേതുമില്ല. വക്രദൃഷ്ടി, എപ്പിസോഡ്: 877.