Programs Vakradrishti

ഇറങ്ങിപ്പോക്കില്ലാതെ എന്ത് സഭ

നിയമസഭയില്‍ റൂള്‍ ഫിഫ്റ്റി പ്രകാരമുള്ള അടിയന്തരപ്രമേയവും ഇറങ്ങിപ്പോക്കും ഇല്ലാതെ എന്തോന്ന് സഭ. കിഫ്ബിയില്‍ ഓഡിറ്റ് ഇല്ലാത്ത അടിയന്തര സാഹചര്യമാണ് പ്രതിപക്ഷം ഉന്നയിച്ചത്. പലപ്പോഴായി മറുപടി പറഞ്ഞ പ്രശ്‌നമാണെന്നും വിഷയത്തിന് അടിയന്തരസാഹചര്യം ഇല്ലെന്നും സ്പീക്കര്‍. ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന സര്‍ക്കാര്‍ വാദം സ്പീക്കര്‍ പറയേണ്ടെന്ന് പ്രതിപക്ഷം. ചുരുക്കത്തില്‍, പ്രതിക്ഷബഹളത്തെ തുടര്‍ന്ന് സഭ നേരത്തെ പിരിഞ്ഞു. അടിയന്തര പ്രമേയത്തിന് ആവര്‍ത്തനവിരസത പാടില്ലെന്ന് സ്പീക്കര്‍മാര്‍ ഇങ്ങനെ റൂളിംഗ് നല്‍കിയാല്‍ എല്ലാ ദിവസവും പ്രതിപക്ഷം സഭ എങ്ങനെ പൊലിപ്പിക്കും. വക്രദൃഷ്ടി, എപ്പിസോഡ്: 878.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.