Programs Vakradrishti

ഈ മണ്ഡലക്കാലത്തെങ്കിലും മനസമാധാനം ഉണ്ടാകുമോ?

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പുനപരിശോധനാ ഹര്‍ജികളില്‍ നാളെ സുപ്രീ കോടതി വിധി പറയുകയാണ്. അയോധ്യ കേസിലെ വിധി പോലെ വിധി എന്തായാലും അത് അംഗീകരിച്ചേക്കണം. പ്രായഭേദമന്യേ സ്ത്രകള്‍ക്ക് കയറാമെന്നോ കയറണ്ടെന്നോ കോടതി പറയും. അതല്ലെങ്കില്‍ മറ്റൊരു വിശാല ബെഞ്ചിന് വിട്ട് കുറച്ച് കാലം കൂടി നീട്ടാം. എന്തായാലും രാജ്യത്തിന്റെ പരമോന്നത നീതിന്യായ കോടതിയല്ലേ. വിയോജിപ്പുണ്ടെങ്കിലും അംഗീകരിച്ചേക്കണം. അല്ലാതെ നാമജപഘോഷയാത്ര, ആചാരസംരക്ഷണം, ഹര്‍ത്താല്‍, പോലീസ് സ്‌റ്റേഷനില്‍ ബോംബേറ്, ശബരിമല കയറാന്‍ വരുന്ന സത്രീകളെ തെറിയഭിഷേകം, സുവര്‍ണാവസരം വിനിയോഗിക്കല്‍, പതിനെട്ടാം പടിയിലെ പ്രകടനം, വനിതാ നവോത്ഥാന മതില്‍, യുവതികള്‍ക്ക് പോലീസ് വേഷം നല്‍കി മല കയറ്റല്‍, പാര്‍ലമെന്റിലെ സ്വകാര്യബില്‍ പ്രഹസനങ്ങള്‍ തുടങ്ങിയ കലാപരിപാടികള്‍ക്കൊന്നും ഇറങ്ങി പുറപ്പെടരുത്. ഈ മണ്ഡല കാലത്തെങ്കിലും മനുഷ്യര്‍ക്ക് കുറച്ച് മനസമാധാനം തരണം. വക്രദൃഷ്ടി. എപ്പിസോഡ്: 879.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കള്‍ മുതല്‍ വ്യാഴം വരെ രാത്രി 9.30 മുതല്‍.