Programs Vakradrishti

കലോത്സവത്തിലെ രാഷ്ട്രീയ പ്രതിഭകള്‍

കാസര്‍കോട് കാഞ്ഞങ്ങാട് നടക്കുന്ന സ്‌കൂള്‍ യുവജനോത്സവത്തിലെ ഉദ്ഘാടന ചടങ്ങ് ശരിക്കും ജനപ്രതിനിധികളുടെ കലോല്‍സവ വേദിയായി മാറി. ഗായകനായ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കവിതാപാരായണം ഇഷ്ടയിനമാക്കിയ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ചെണ്ടമേള വിദഗ്ദധനായ കാസര്‍കോട് എം.പി രാജ് മോഹന്‍ ഉണ്ണിത്താന്‍ എന്നിവരുടെ കലാപ്രകടനത്തില്‍ കലാ പ്രതിഭകളായ വിദ്യാര്‍ത്ഥികള്‍ നിഷ്പ്രഭരായി. ചടങ്ങില്‍ പങ്കെടുത്ത നടന്‍ ജയസൂര്യയ്ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. സമയക്കുറവ് കാരണം വിദ്യാഭ്യസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പതിവ് സോദാഹരണ പ്രഭാഷണവും ഹരികഥാ കാലക്ഷേപവും പ്രയോഗിച്ചില്ല. ആദ്യമായി മേളവിദഗ്ദധരുടെ ചെണ്ട മേളം കേള്‍ക്കാം. കടന്നപ്പള്ളി ആശാനും രാജ് മോഹന്‍ ഉണ്ണിത്താന്‍ ആശാനും. വക്രദൃഷ്ട്രി, എപ്പിസോഡ്: 888.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.