Programs Vakradrishti

വി.ഐ.പി എം.പിയുടെ വയനാട് സന്ദര്‍ശനം

രാഹുല്‍ ഗാന്ധിക്ക് മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാനൊന്നും പറ്റിയില്ലെങ്കിലും വയനാട് വരാതിരിക്കാനാവില്ലല്ലോ. അവിടെത്തെ എം.പി ആയിപ്പോയില്ലേ. വയനാടും തങ്ങളുടെ എം.പിയെ കാണാന്‍ കാത്തിരിക്കുകയായിരുന്നു. മണ്ഡലത്തിലെ ഒരു പിടി പരിപാടികളില്‍ പങ്കെടുത്തു രാഹുല്‍. മുമ്പ് കേരളത്തിലെ ഒരു പരിപാടിയില്‍ പ്രസംഗം മുതിര്‍ന്ന നേതാവ് പരിഭാഷപ്പെടുത്തിയ തിക്താനുഭവം ഉള്ളതിനാല്‍ രാഹുല്‍ പരിഭാഷയെ കുറിച്ച് തെല്ല് ആശങ്കപ്പെട്ടിരുന്നു. ആദ്യം മലപ്പുറജില്ലയിലെ കരുവാരക്കുണ്ടിലായിരുന്നു പരിപാടി. വക്രദൃഷ്ടി, എപ്പിസോഡ്: 892.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.