Programs Vakradrishti

വിദേശയാത്രകളുടെ ബാക്കിപത്രം

പശ്ചിമഘട്ടങ്ങളെ കയറിയും കടന്നും കേരളം വളരണമെങ്കില്‍ നാം അന്യദേശങ്ങളെ മാതൃകയാക്കണം. ജപ്പാന്‍ ഒരു മാതൃകയായി നമ്മുടെ മുന്നിലുണ്ട്. മാത്രമല്ല ജപ്പാനെ കുറിച്ച് നാം ഒരുപാട് കേട്ടിട്ടുമുണ്ട്. എന്നാല്‍, മുതലാളിത്ത കൊറിയയായ ദക്ഷിണ കൊറിയയെ പറ്റി നാം ഒന്നും കേട്ടിട്ടില്ല. കമ്യൂണിസ്റ്റ് കൊറിയയായ ഉത്തര കൊറിയയാണെങ്കില്‍ പറയുകയും വേണ്ട. അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പോലും പോകാന്‍ ഭയപ്പെടുന്ന വടക്കന്‍ കൊറിയ സന്ദര്‍ശിച്ചിട്ട് കാര്യമില്ല. അതിനാലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ജപ്പാന് പുറമെ ദക്ഷിണ കൊറിയയും സന്ദര്‍ശിക്കാന്‍ പോയത്. പ്രതിപക്ഷത്തിന് ഈ സന്ദര്‍ശനത്തിന്റെ ഗുട്ടന്‍സ് പിടി കിട്ടാത്തത് കൊണ്ട് മാത്രമാണ് സര്‍ക്കാരിനെ വിമര്‍ശിക്കുന്നത്. വക്രദൃഷ്ടി, എപ്പിസോഡ്: 893.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കള്‍ മുതല്‍ വ്യാഴം വരെ രാത്രി 9.30 മുതല്‍.