Programs Vakradrishti

കുട്ടിനേതാക്കന്‍മാര്‍ക്കും വിദേശയാത്ര

ഇന്നത്തെ വിദ്യാര്‍ത്ഥികളാണ് നാളത്തെ പൗരന്‍മാര്‍. ഇന്നത്തെ കുട്ടി നേതാക്കള്‍ നാളത്തെ വലിയ നേതാക്കളും. വലിയ നേതാക്കളായി മന്ത്രിമാരാകുന്നവര്‍ മാത്രം വിദേശ സന്ദര്‍ശനം നടത്തിയാല്‍ പോരല്ലോ. കുട്ടി നേതാക്കളും വിദേശ രാജ്യങ്ങള്‍ ഒക്കെ കാണണ്ടെ. പണ്ട് ഇടത് വിദ്യാര്‍ത്ഥി യുവജന നേതാക്കള്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താറുണ്ട്. ഇപ്പോ ആ രാജ്യങ്ങള്‍ ക്ഷീണിച്ചതിനാല്‍ അങ്ങോട്ടേക്ക് ആരും പോകുന്നില്ല. യു.എസ്, യു.കെ തുടങ്ങിയ പറുദീസകളിലേക്കാണ് വിദ്യാഭ്യാസവും തൊഴിലും തേടി ഇപ്പോള്‍ ആളുകള്‍ പോകുന്നത്. അതിനാലാണ് കേരളത്തിലെ സര്‍ക്കാര്‍ കോളേജ് യൂണിയനുകളുടെ ചെയര്‍മാന്‍മാരെ ഇംഗ്ലണ്ടില്‍ വിട്ട് പരിശീലനം നടത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഖജനാവില്‍ കാശില്ലാ നേരത്തുള്ള ഈ പരിപാടി കണ്ട് അന്തം വിട്ടി നില്‍ക്കുകയാണ് ജനം. വക്രദൃഷ്ടി,എപ്പിസോഡ്: 894.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.