Programs Vakradrishti

കെ.എസ്.ആര്‍.ടി.സിയ്ക്കായി ഒരു മുണ്ഡന പ്രതിഷേധം

കെ.എസ്.ആര്‍.ടി.സിയെ രക്ഷപ്പെടുത്താന്‍ ഒരു വിദഗ്ധനെ കൊണ്ടു വന്ന് ഒരു രക്ഷാ പാക്കേജ് അവതരിപ്പിച്ചിട്ടും രക്ഷപ്പെടുന്ന മട്ടില്ല. വരുമാനം വര്‍ധിപ്പിക്കാന്‍ പുതിയ ബസുകള്‍ വാങ്ങണമെന്ന് തീരുമാനിച്ചുവെങ്കിലും അതിന് കിഫ്ബിയില്‍ പണമെത്തണം. ഉള്ള വരുമാനം കഷ്ടിച്ച് ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ തികയുന്നില്ല. സര്‍ക്കാര്‍ കനിയാത്തതിനാല്‍ കൃത്യമായി ശമ്പളം കൊടുക്കാന്‍ കഴിയുന്നില്ല. ജപ്പാനില്‍ പോയി വന്ന മന്ത്രിയുടെ കൈവശം ഇനി വല്ല രക്ഷാമന്ത്രവും ഉണ്ടോ എന്നറിയില്ല. ജീവനക്കാരുടെ തലമുടി കയറ്റിയച്ചാല്‍ കുറച്ച് കാശ് കിട്ടുമെന്ന ധാരണയില്‍ തലമുടി ത്യജിക്കാന്‍ തയ്യാറാവുകയാണ് മുഖ്യധാരാ ട്രേഡ് യൂണിയനുകളില്‍ പെടാത്ത കുറെ ജീവനക്കാര്‍. വക്രദൃഷ്ടി, എപ്പിസോഡ്: 896.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.