Programs Vakradrishti

ഡോഗ്‌സ് ഓണ്‍ പോലീസ്

സംസ്ഥാന പോലീസ് സേനയില്‍ നിന്ന് പടിയിറങ്ങുന്ന 12 പേരുടെ യാത്രയയപ്പും സേനയിലേക്കുള്ള 20 പുതുമുഖങ്ങള്‍ക്കുള്ള വരവേല്‍പ്പും ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് നടന്നു. മുഖ്യമന്ത്രിയും ഡി.ജി.പി യും ക്രൈം ബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരിയും പങ്കടുത്തു. തച്ചങ്കരി ഒരു പരിപാടി നടത്തിയാല്‍ അതിലൊരു പുതുമയുണ്ടാകുമല്ലോ. യാത്രയയപ്പും വരവേല്‍പ്പും ഡോഗ് സ്‌ക്വോഡിലെ ഡികമ്മിഷന്‍ഡ് ശ്വാനന്‍മാര്‍ക്കും ന്യൂജെന്‍ പുതുമുഖങ്ങള്‍ക്കുമായിരുന്നു. പോലീസ് പാസിംഗ് ഔട്ട് പരേഡിനെ തോല്‍പ്പിക്കുന്ന ചിട്ടവട്ടങ്ങളോടെയായിരുന്നുപരിപാടി. മുഖ്യമന്ത്രി പിണറായിയുടെ ലാളനയേറ്റുവാങ്ങാനും ഡോഗ് സക്വാഡ് വീരന്‍മാര്‍ക്ക് ഭാഗ്യമുണ്ടായി. വക്രദൃഷ്ടി, എപ്പിസോഡ്: 898.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.