Programs Vakradrishti

ചങ്ങല പിടിപ്പിക്കാന്‍ നോക്കേണ്ടെന്ന് മുല്ലപ്പള്ളിയും കൂട്ടരും

പിണറായിയോട് കൈകോര്‍ത്ത് സമരം ചെയ്യാന്‍ പോയതിന് പ്രതിപക്ഷ നേതാവ് സ്വന്തം പാര്‍ട്ടിയില്‍ പഴി കേട്ടു കൊണ്ടിരിക്കുകയാണ്. ദേശീയ പൗരത്വ ബില്ലിനെതിരെ മുഖ്യമന്ത്രിക്കു കീഴിൽ അണിനിരന്ന് യു.ഡി.എഫ് സമരം ചെയ്തത് കെ.പി.സി.സി അധ്യക്ഷനെ തകര്‍ത്ത് കളഞ്ഞു. ഇതു വരെ ആ ഷോക്കില്‍ നിന്ന് അധ്യക്ഷന്‍ മുല്ലപ്പള്ളി മോചനം നേടിയിട്ടില്ല. അപ്പോഴാണ് വീണ്ടും ചങ്ങല പിടിക്കാന്‍ സി.പി.എമ്മിന്റെ ക്ഷണം. നക്കി കൊല്ലാനാണ് സി.പി.എമ്മിന്റെ ശ്രമമെന്ന് മുല്ലപ്പള്ളിക്ക് അറിയാം. കേന്ദ്ര സര്‍ക്കാരിനെതിരെ യോജിച്ച് പോരാട്ടത്തിലൂടെ സംസ്ഥാന സര്‍ക്കാരിനെതിരായ പ്രതിപക്ഷ പ്രതിഷേധങ്ങളും പ്രക്ഷോഭവും ഒറ്റയടിക്ക് റദ്ദാക്കാനുള്ള പിണറായിയുടെ കെണിയില്‍ ചെന്നിത്തല വീണു പോയെന്നാണ് മുല്ലപ്പള്ളിയുടെ പരാതി. വക്രദൃഷ്ടി, എപ്പിസോഡ്: 901

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.