Programs Vakradrishti

വെട്ടാന്‍ വന്ന അധ്യക്ഷനോട് വേദമോതല്‍

സര്‍ക്കാരുമായി ചേര്‍ന്ന് പ്രക്ഷോഭം നടത്തിയതിന് പാര്‍ട്ടിക്കകത്ത് പഴി കേട്ട് പ്രതിപക്ഷ നേതാവ് തലയൂരി. ചെയ്യാത്ത തെറ്റിന് പ്രതിപക്ഷ നേതാവിനെ ഇങ്ങനെ ക്രൂശിക്കരുത്. ഒരു ദേശീയ പ്രധാന്യം കണക്കിലെടുത്ത് ഒരാവേശത്തിന് മുഖ്യമന്ത്രിയെ വിളിച്ചതാണ്. പിണറായി സമ്മിതക്കുമെന്ന് വിചാരിച്ചതല്ല. പൗരത്വ ബില്ലിനെതിരെ സംയുക്ത പ്രക്ഷോഭത്തിന് ക്ഷണിച്ചിട്ടും മുഖ്യമന്ത്രിയും സി.പി.എമ്മും നിരസിച്ചുവെന്ന് പറഞ്ഞ ഗോളടിക്കാമെന്നും കരുതി. പക്ഷെ, ചെന്നിത്തല മരത്തില്‍ കണ്ടത് മാനത്ത് കണ്ട പിണറായി ക്ഷണം സ്വീകരിച്ച് ഗോള്‍ വലയിലാക്കി. സര്‍ക്കാരുമായി യോജിച്ചാല്‍ ഗുണം സര്‍ക്കാരിനെ ലഭിക്കൂ എന്ന് പറഞ്ഞാണ് കോണ്‍ഗ്രസില്‍ ഉയര്‍ന്ന എതിര്‍പ്പ്. ഇനി യോജിച്ച സമരമില്ലെന്നും, നടത്തിയ സമരം അടഞ്ഞ അധ്യായമെന്നും ഏറ്റു പറഞ്ഞ് എല്ലാം കോംപ്ലിമെന്റ്‌സ് ആക്കിയിരിക്കുകയാണ് ചെന്നിത്തലാജി. വക്രദൃഷ്ടി, എപ്പിസോഡ്: 902.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.