Programs Vakradrishti

ഇനി ഡിമോളിഷന്‍ ടൂറിസത്തിന്റെ കാലം

മരട് മുനിസിപ്പാലിറ്റിയിലെ നാലു ഫ്ലാറ്റുകളെയും നിയന്ത്രണ സ്‌ഫോടനത്തിലൂടെ പൊളിച്ചു കളഞ്ഞതിന് നേരിട്ടും ദൃശ്യങ്ങളിലൂടെയും കേരളം സാക്ഷ്യം വഹിച്ചു. അപകടങ്ങളൊന്നും കൂടാതെ പൊളിക്കല്‍ പൂര്‍ത്തിയായതില്‍ ആശ്വസിക്കാം. ഫ്ലാറ്റുടമകളെ സംബന്ധിച്ച് തകര്‍ന്നത് വെറും കെട്ടിടസമുച്ചയങ്ങള്‍ മാത്രമല്ല അവരുടെ സ്വപ്നങ്ങളാണ്. നീതി നടപ്പായെന്ന് ആശ്വസിക്കുമ്പോഴും നമ്മുടേതല്ലാത്ത തെറ്റിന് നമ്മുടെ കിടപ്പാടങ്ങള്‍ വിട്ടിറങ്ങേണ്ടി വരുന്നത് വേദനാജനകം തന്നെയാണ്. ഫ്ലാറ്റുടമകള്‍ക്ക് നീതിയും നഷ്ടപരിഹാരവും പൂര്‍ണമായും ലഭിക്കേണ്ടതുണ്ട്. രണ്ടു ദിവസങ്ങളിലായി മരടിലെ ഫ്ലാറ്റുകള്‍ നിലം പൊത്തുന്നത് ശ്വാസം അടക്കിപ്പിടിച്ച് കാണുകയായിരുന്നു കേരളം. വക്രദൃഷ്ടി, എപ്പിസോഡ്: 913.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.