Programs Vakradrishti

കോണ്‍ഗ്രസില്‍ പുനഃസംഘടനയോ അതോ പുനഃസംഘട്ടനമോ?

കെ.പി.സി.സി പുനഃസംഘടന കഴിഞ്ഞപ്പോള്‍ ബൂത്ത് ഭാരവാഹികളാകാന്‍ കോണ്‍ഗ്രസില്‍ ആളില്ല. കാരണം സകലരെയും തൂത്തു വാരി കെ.പി.സി.സി ഭാരവാഹികളാക്കിയിരിക്കുകയാണ്. ഇങ്ങനെ പറയുന്നത് മറ്റാരുമല്ല കെ.മുരളീധരനാണ്. ജംബോ കമ്മിറ്റി പാടില്ലെന്ന് പറഞ്ഞവരെ അമ്പരപ്പിച്ച് വന്‍ പട്ടികയാണ് പുറത്ത് വന്നത്. ഇനി സെക്രട്ടറിമാരുടെ പട്ടിക വരാനിരിക്കുന്നു. എന്തായാലും പുതിയ അംഗങ്ങളും ഭാരവാഹികളും ഇന്ദിരാഭനിലെത്തി ഐശ്വര്യമായി ചുമതലയേറ്റു. ജനപ്രതിനിധികളെ ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ നേരത്തെ ഉണ്ടായിരുന്ന വര്‍ക്കിംഗ് പ്രസിഡന്റുമാരായ കെ.സുധാകരനും കൊടിക്കുന്നില്‍ സുരേഷും അകത്താണോ പുറത്താണോ എന്നതില്‍ വ്യക്തതയില്ല. കെ.മുരളീധരന്‍ വിളിക്കാത്ത കല്യാണത്തിന് ഉണ്ണാന്‍ പോയതുമില്ല, എന്നു മാത്രമല്ല ദോഷൈക ദൃക്കെന്ന് കെ.പി.സി.സി അധ്യക്ഷന് തോന്നിക്കും വിധം ചില അഭിപ്രായങ്ങള്‍ പറയുകയും ചെയ്യുന്നു. വക്രദൃഷ്ടി, എപ്പിസോഡ്: 921

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.