Programs Vakradrishti

ചങ്ങാത്തരാഷ്ട്രീയത്തിന് സ്മാരകമുയരുന്നു

കെ.എം.മാണി സ്മാരകം നിര്‍മ്മിക്കാന്‍ ബജറ്റില്‍ ധനമന്ത്രി അഞ്ച് കോടി അനുവദിച്ചതിനെ കുറിച്ച് പരിഹാസച്ചിരി ഉയരുകയാണ് പലകോണുകളില്‍ നിന്നും. പക്ഷെ കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കാന്‍ പോയ കെ.എം.മാണിയെ തടഞ്ഞപ്പോള്‍ നിയമസഭയില്‍ ഉരുണ്ട് വീണ തോമസ് ഐസക്ക് ഇപ്പോള്‍ സ്മാരകത്തിന് പണം നല്‍കുന്നത് പശ്ചാതാതപം കൊണ്ടാണോ എന്നാണ് പലരും ചോദിക്കുന്നത്. മുന്നണി രാഷ്ട്രീയത്തില്‍ ഇതൊക്കെ താത്കാലികം മാത്രമാണ്. നേതാക്കളുടെ സ്മാരക പ്രശ്‌നം വരുമ്പോള്‍ പഴയതെല്ലാം മറന്ന് രാഷ്ട്രീയക്കാർ ഒന്നാകും. ഇതിന്റെ പേരാകുന്നു ചങ്ങാത്തരാഷ്ട്രീയം. വക്രദൃഷ്ടി, എപ്പിസോഡ്: 929.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.