Programs Vakradrishti

ഡല്‍ഹി മൂന്നാമതും ആപ്പ് ഇങ്ങെടുക്കുവാ

ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് ആപ്പും കെജ്‌രിവാളും കൂടി തൂത്തു വാരി. അവരുടെ ചിഹ്നമായ ചൂലു കൊണ്ട് തന്നെ. മൂന്നാമതും ഡല്‍ഹി ഞാനിങ്ങെടുക്കുവാ എന്ന് കെജ്‌രിവാള്‍ പറഞ്ഞു. എടുത്തോളാന്‍ ജനങ്ങളും പറഞ്ഞതോടെ 70 ല്‍ 63 സീറ്റും ലഭിച്ചു. അത്യന്തം തീവ്ര ധ്രുവീകരണ മുദ്രാവാക്യങ്ങള്‍ മുന്നോട്ട് വെച്ച് ബി.ജെ.പിയുടെ തന്ത്രങ്ങള്‍ പാളിപ്പോയി എന്നു വേണം പറയാന്‍. അപ്പുറത്തും ധ്രുവീകരണം തന്നെ നടന്നു. ബി.ജെ.പി വിരുദ്ധ വോട്ടുകളെല്ലാം ആം ആദ്മിക്കായി ധ്രുവീകരിക്കപ്പെട്ടു. ഫലമോ, കോണ്‍ഗ്രസ് കടപുഴകി. വക്രദൃഷ്ടി, എപ്പിസോഡ്: 930.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.