Programs Vakradrishti

നമസ്‌തേ ട്രംപ്ജി... തള്ളിമറിയ്ക്കലിന് നമോവാകം

അഹമ്മദാബാദിലെ മൊട്ടേറ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഉദ്ഘാടനത്തിന് മുമ്പ് നടന്നത് ക്രിക്കറ്റ് മല്‍സരമല്ല, മറിച്ച് രണ്ട് രാജ്യനേതാക്കള്‍ തമ്മിലുള്ള തള്ള് മല്‍സരമായിരുന്നു എന്ന് പറഞ്ഞാല്‍ തെറ്റില്ല. തള്ളി ഇളക്കി മറിച്ചു ഇരുവരും. പരസ്പരം സ്തുതിക്കുന്നതിലായിരുന്നു മല്‍സരമേറെ. മോദി ഗുജറാത്തിന്റെ മാത്രം അഭിമാനമല്ലെന്നും ഇന്ത്യയുടെ ചാമ്പ്യനെന്നും ട്രംപ് പറഞ്ഞപ്പോള്‍ പ്രധാനമന്ത്രി കുളിരണിഞ്ഞു. ഇന്ത്യയെയും ഇന്ത്യന്‍ നയങ്ങളെയും കുറിച്ച് പറയുന്നതിന് പകരം മോദിയെ വ്യക്തിപരമായി നിര്‍ലോഭം പുകഴ്ത്താനാണ് ട്രംപ് കൂടുതലായി സമയം കണ്ടെത്തിയത്. ഹൂസ്റ്റണിലെ ഹൗഡി മോദിയെ കവച്ചു വെച്ചു അഹമ്മദാബാദിലെ നമസ്‌തേ ട്രംപ്. വക്രദൃഷ്ടി, എപ്പിസോഡ്: 937

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.