Programs Vakradrishti

ഇരിക്കുന്ന കസേരകളുടെ മഹത്വം പറഞ്ഞ് മുഖ്യമന്ത്രിയും മുന്‍ ന്യായാധിപനും

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി കേരള ഹൈക്കോടതിയിലെ ഒരു മുന്‍ ന്യായാധിപനെ സ്മാര്‍ത്ത വിചാരം ചെയ്യുകയുണ്ടായി. സെന്‍സസ് വരുമ്പോള്‍ ദേശീയ ജനസംഖ്യാ രജിസ്റ്ററിന് വേണ്ട വിവാദ ചോദ്യങ്ങള്‍ ഉണ്ടെങ്കില്‍ അവയ്ക്ക് മറുപടി നല്‍കേണ്ടതില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞത് അബദ്ധമാണെന്ന് ന്യായാധിപന്‍ എവിടെയോ പ്രസംഗിച്ചതാണ് കാരണം. നല്‍കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയില്ലെങ്കില്‍ കുഴപ്പമാകുമെന്നും ഇത്തരം ചോദ്യങ്ങള്‍ ഒഴിവാക്കി നല്‍കുകയാണ് വേണ്ടതെന്നും ന്യായാധിപന്‍ പറഞ്ഞിരുന്നു. താന്‍ പറയാത്തതാണ് ന്യായാധിപന്‍ പറഞ്ഞു നടക്കുന്നതെന്ന് മുഖ്യമന്ത്രിയും. എന്‍.ആര്‍.സിയും എന്‍.പി.ആറും ഒന്നു ഇവിടെ നടപ്പാക്കില്ലെന്ന് പറഞ്ഞെങ്കിലും എന്‍.പി.ആര്‍ സംബന്ധിച്ച മുഖ്യമന്ത്രിയുടെ ഉറപ്പിലെ ഉറപ്പില്ലായ്മയാണ് ഇവിടത്തെ ശരിക്കും വിഷയം. എന്തായാലും മുഖ്യമന്ത്രിയുടെ പ്രകോപനത്തിന് കാരണം ഇത് മാത്രമല്ല. മറ്റു പലതുമുണ്ടെന്ന് ജസ്റ്റിസ് കെമാല്‍ പാഷയ്ക്കറിയാം. വക്രദൃഷ്ടി, എപ്പിസോഡ്: 938.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.