Programs Vakradrishti

കുട്ടനാട്ടില്‍ ഐക്യത്തിന്റെ മട കെട്ടാന്‍ യുഡിഎഫ്

തിരഞ്ഞെടുപ്പ് മൂഡിലേക്ക് കടക്കുകയാണ് യു.ഡി.എഫ്. ആദ്യം കുട്ടനാട് ഉപതിരഞ്ഞെടുപ്പ്, തദ്ദേശഭരണ തിരഞ്ഞെടുപ്പ്, പിന്നെ നിയമസഭാ തിരഞ്ഞെടുപ്പ്. പക്ഷെ, മുന്നണിയിലെ അടി തീര്‍ക്കുകയാണ് ആദ്യ കടമ്പ. ഘടക കക്ഷികളായ കേരള കോണ്‍ഗ്രസുകള്‍ പിളര്‍ന്നു കൊണ്ടിരിക്കുന്നു. കേരള കോണ്‍ഗ്രസ് എമ്മിന് പിന്നാലെ കേരള കോണ്‍ഗ്രസ് ജേക്കബിലും പിളര്‍പ്പായി. പാലാ തിരഞ്ഞെടുപ്പില്‍ അനൈക്യം ദോഷം ചെയ്ത ശേഷം ഐക്യത്തിന് വേണ്ടിയുള്ള ആഹ്വാനമാണ് യു.ഡി.എഫ് യോഗങ്ങളില്‍ നേതാക്കള്‍ സ്ഥിരമായി നടത്തിക്കൊണ്ടിരിക്കുന്നത്. വക്രദൃഷ്ടി, എപ്പിസോഡ്: 939

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.