Programs Vakradrishti

കൊറോണക്കാലത്തും രാഷ്ട്രീയക്കാര്‍ക്ക് വിവാദം തന്നെ കൗതുകം

എസ്.എന്‍.ഡി.പി യോഗവും കൊറോണവുമായി എന്തെങ്കിലും ബന്ധമുണ്ടോ. ഉണ്ടെന്നാണ് വെള്ളാപ്പള്ളിയില്‍ നിന്ന് യോഗം പിടിക്കാന്‍ ഇറങ്ങിയിട്ടുള്ള പഴയ പോലീസ് സിംഹം ടി.പി സെന്‍കുമാര്‍ ചൂണ്ടിക്കാട്ടുന്നത്. കൊറോണയ്ക്കുള്ള വാക്‌സിന്‍ കണ്ടു പിടിക്കപ്പെട്ടിട്ടില്ലെങ്കിലും യോഗത്തിലെ വൈറസ് ബാധയ്ക്കുള്ള വാക്‌സിന്‍ സെന്‍കുമാറിന്റെ കൈവശമുണ്ട്. മാത്രമല്ല സനാതന ധര്‍മ്മ പ്രകാരം ജീവിച്ചാല്‍ ഏത് കൊറോണയെയും തടയാന്‍ കഴിയുമെന്നും സെന്‍കുമാര്‍ അവകാശപ്പെടുന്നു. വക്രദൃഷ്ടി, എപ്പിസോഡ്: 948.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.