Programs Vakradrishti

തർക്കങ്ങൾക്കും ബ്രെയ്ക്കിട്ടുകൊണ്ട് ബ്രെയ്ക്ക് ദി ചെയിൻ

കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സർവ്വകക്ഷിയോഗം ചേർന്നതോടെ കുറേ തർക്കങ്ങൾ അവസാനിച്ചുവെന്ന് തോന്നുന്നു. തോളോട് തോൾ ചേർന്ന്... അത് വേണ്ട. അത്ര ഐക്യം വേണ്ട. ഒരു മീറ്റർ ഗ്യാപ്പിട്ട് നിന്ന് ഐക്യത്തോടെ കൊറോണയെ നേരിടാൻ തീരുമാനിച്ച് രാഷ്ട്രീയപാർട്ടികൾ. വന്നവരെയെല്ലാം സാനിറ്ററൈസർ കൊണ്ട് കൈ വൃത്തിയാക്കിയാണ് ഹാളിനകത്ത് കയറ്റിയത്. ഉപയോഗിച്ചതായി സാക്ഷ്യപ്പെടുത്താൻ ആരോഗ്യപ്രവർത്തകയുടെ മൂക്കിനടുത്ത് കൊണ്ട് പോയി പി.സി.ജോർജ് എം.എൽ.എ കൈ മണപ്പിക്കുന്നുണ്ടായിരുന്നു. ആരോഗ്യ പ്രവർത്തക ഒരു മീറ്റർ മാറി എന്ന് പറയേണ്ടതില്ലല്ലോ. വക്രദൃഷ്ടി,  എപ്പിസോഡ്: 950. 

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.