Programs Vakradrishti

വീട്ടിലിരിക്കുന്നത് നല്ലതാണ്!

കോവിഡ്-19 പ്രതിരോധത്തിന് പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ ദിനത്തില്‍ നാം എല്ലാവരും പുറത്തിറങ്ങാതെ വീട്ടിലിരുന്നു. വൈറസ് വ്യാപനത്തിന് സാധ്യതയുള്ള വലിയതോതിലെ സാമൂഹ്യസമ്പര്‍ക്കം ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘീകരിച്ച് പുറത്തിറങ്ങി നടന്നവരുമുണ്ടായിരുന്നു. രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെയും അതിന് ശേഷവും വീട്ടിലിരുന്ന് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ നാം പാലിച്ചത് തുടരേണ്ടി വരുമോ എന്ന് ആശങ്കയാണ് ഇപ്പോഴുള്ളത്. കാസര്‍കോഡ് ജില്ലയില്‍ അത്തരമൊരു അടച്ചിടല്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. പുറത്തിറങ്ങി വിലസുന്നവരെ പോലീസ് ചോദ്യം ചെയ്യുന്നുമുണ്ട്. സ്‌റ്റേ അറ്റ് ഹോം എന്ന് ഹാഷ്ടാഗിന് സമൂഹമാദ്യമങ്ങലില്‍ ചില പരിഭാഷകള്‍ പ്രചരിക്കുന്നുണ്ട്. അവശ്യസാധനങ്ങള്‍ ഒക്കെ കരുതി വീട്ടിലിരിയെടേ മനുഷ്യാ എന്നേ മാന്യമായി. പറയാനുള്ളൂ. വക്രദൃഷ്ടി, എപ്പിസോഡ്: 953.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.