Programs Vakradrishti

'അന്യന'-ായി പിണറായി, ഭാവപ്പകര്‍ച്ച കണ്ട് കെ.എം.ഷാജിയും

അന്യന്‍ സിനിമയില്‍ ഒരേ സമയം മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിച്ച വിക്രമിന്റെ ഭാവവ്യതിയാനങ്ങള്‍ പിണറായിക്ക് വഴങ്ങുമോ. വഴങ്ങുമെന്നാണ് ലീഗ് എം.എല്‍.എ കെ.എം.ഷാജിയുടെ പക്ഷം. അയ്യങ്കാര്‍ പയ്യനായ അമ്പിയുടെ ശാന്ത സ്വഭാവവും റെമോയുടെ ലാസ്യവും അന്യന്റെ ക്രൗര്യവും പിണറായിക്ക് വഴങ്ങുമത്രെ. ഫേസ്ബുക്കിലെഴുതിയത് കൂടാതെ മുഖ്യനെ ചൊറിയാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തിലും ഷാജി ഈ അന്യന്‍ തിയറി അവതരിപ്പിച്ചു. വക്രദൃഷ്ടി, എപ്പിസോഡ്: 968.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.