Programs Vakradrishti

കൊണ്ടു പോയി കൊല്ലിച്ചതും ബാലന്‍ മന്ത്രി

സ്പ്രിംഗ്‌ളര്‍ കരാറിനെതിരെ കോടതിയെ സമീപിച്ചവര്‍ അത് ചെയ്തത് നിയമന്ത്രി എ.കെ.ബാലന്‍ സഖാവിന്റെ ഉപദേശ പ്രകാരണമെന്ന് പറഞ്ഞാലും തെറ്റില്ല. സ്വന്തം സര്‍ക്കാരിനെതിരെ കോടതിയില്‍ പോകാന്‍ അതും ഒരു നിയമമന്ത്രി പറയുമോ എന്ന സംശയം വേണ്ട. അത് തന്നെയാണ് സംഭവിച്ചത്. വിവാദത്തെ കുറിച്ചും ഡാറ്റാ സുരക്ഷിതത്വത്തെക്കുറിച്ചും ആവലാതി ഉള്ളവര്‍ കോടതിയെ സമീപിക്കട്ടെ എന്ന് ഉപദേശിച്ചത് നിയമമന്ത്രി തന്നെയാണ്. മാത്രമല്ല നിയമന്ത്രി അറിയാതെ കരാര്‍ എങ്ങനെ ഉണ്ടാക്കി എന്ന് ചോദ്യവും വന്നല്ലോ.എന്തായാലും കോടതി ഈ ചോദ്യങ്ങളെല്ലാം സര്‍ക്കാരിനോട് ചോദിച്ചിരിക്കുകയാണ്. അല്‍പം കര്‍ശനമായി തന്നെ. വക്രദൃഷ്ടി, എപ്പിസോഡ്: 970.