Programs Vakradrishti

കോവിഡ് കാലത്തെ വേട്ടയാടല്‍ വിളയാടല്‍

അസുഖകരമായ രാഷ്ട്രീയ ചോദ്യങ്ങള്‍ വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി ഒഴിവാക്കുന്നു എന്ന് പരാതിക്ക് പരിഹാരമായല്ലോ. കഴിഞ്ഞ ദിവസത്തെ വാര്‍ത്താ സമ്മേളനത്തില്‍ തലേദിവസം ചോദിക്കാത്തതും പറയാത്തതുമായ വിവാദ വിഷയങ്ങളിലെല്ലാം മുഖ്യമന്ത്രി മറുപടി നല്‍കി. കോവിഡ് 19 അവലോകനയോഗം കഴിഞ്ഞ് എല്ലാദിവസവും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം നടത്തുന്നത് പോലെ പ്രതിപക്ഷ നേതാവും വാര്‍ത്താ സമ്മേളനം പതിവാക്കിയിരിക്കുകയാണ്. പക്ഷെ, മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും തെറി പറയാനാണെന്ന് മാത്രം. വേട്ടയാടല്‍ കഥകള്‍ പറഞ്ഞ് രക്തസാക്ഷി പരിവേഷത്തിനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നാണ് ചെന്നിത്തലയുടെ വിളയാടല്‍. വക്രദൃഷ്ടി, എപ്പിസോഡ്: 972.