Programs Vakradrishti

ഉത്തരവ് കത്തിക്കേണ്ട കോടതി തന്നെ തടഞ്ഞു

ശമ്പളം നീക്കി വെയ്ക്കല്‍ ഉത്തരവ് കേരള ഹൈക്കോടതി സ്‌റ്റേ ചെയ്തു. സാലറി കട്ടിനെ പ്രതിപക്ഷവും കോണ്‍ഗ്രസും താത്വികമായി വിമര്‍ശിക്കുന്നില്ല. എന്നാല്‍, ധനകാര്യമന്ത്രി തുടര്‍ച്ചയായി ചന്ദ്രഹാസമിളക്കിയിതു കൊണ്ട് കോടതിയില്‍ പോയി. കാശ് കൊടുക്കാന്‍ തങ്ങള്‍ തയ്യാറാണ്. എന്നാല്‍ ചോദിക്കുന്ന ഐസക്കിന്റെ ഭാഷയില്‍ ആവശ്യത്തിന് വിനയമില്ലാത്തതിനാല്‍ തങ്ങള്‍ ഉത്തരവ് കത്തിക്കും. എന്നാല്‍ സാലറി കട്ടിനോട് പ്രതിപക്ഷത്തിന് യോജിപ്പാണത്രെ. പിരിവുകാരന്‍ ധനമന്ത്രിയെ ഒരു പാഠം പഠിപ്പിക്കണം അത്രയെയുള്ളൂ. ഇതിനെയാണ് പണ്ടുള്ളവര്‍ പറയുന്നത് മകളുടെ കണ്ണീര് കണ്ടാലും കുഴപ്പമില്ല. മരുമകന്റെ അഹങ്കാരം അവസാനിപ്പിച്ചാല്‍ മതി എന്ന്. വക്രദൃഷ്ടി, എപ്പിസോഡ്: 974.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.