Programs Vakradrishti

തിരിച്ചെത്തുമോ മദ്യം.....തുറക്കുമോ ഷാപ്പുകള്‍....

 ഇത്രയും ക്ഷമയുള്ളവരാണ് സംസ്ഥാനത്തെ മദ്യപരെന്ന് മനസ്സിലായി. സാമൂഹിക അകലവും ബ്രെയ്ക്ക് ദ ചെയിനും പ്രഖ്യാപിച്ചപ്പോള്‍ പോലും അടയ്ക്കാത്ത ഔട്ട്‌ലെറ്റുകള്‍ക്കും ബാറുകള്‍ക്കുമാണ് ലോക്ക് ഡൗണോടെ പൂട്ടു വീണത്. എങ്കിലും സര്‍ക്കാര്‍ കൈവിടില്ല. എന്തെങ്കിലും മാര്‍ഗമുണ്ടാക്കും എന്ന പ്രതീക്ഷയുണ്ടായിരുന്നു. ആ പ്രതീക്ഷ വളര്‍ത്തി ഓരോ സമയം ചില പ്രഖ്യാപനങ്ങളും നീക്കങ്ങളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായി. പക്ഷെ, ഒന്നും നടന്നില്ല. ഇപ്പോഴിതാ മദ്യവരുമാന ചോര്‍ച്ച കേരളത്തിന്റെ മാത്രമല്ല മറ്റു സംസ്ഥാനങ്ങളുടെയും എന്തിന് കേന്ദ്രത്തിന്റെ തന്നെയും പ്രശ്‌നമായി മാറിയതോടെ മൂന്നാം ഘട്ട ലോക്ക് ഡൗണില്‍ മദ്യഷോപ്പുകള്‍ക്ക് ഇളവ് വന്നു. എന്നിട്ടും കേരളത്തിലെ മദ്യപരെ ഭാഗ്യം കടാക്ഷിച്ചില്ല. അവരുടെ ദീര്‍ഘമായ കാത്തിരിപ്പിന്റെ ഘട്ടങ്ങള്‍ നോക്കാം. വക്രദൃഷ്ടി, എപ്പിസോഡ്: 977.