Programs Vakradrishti

കോവിഡ് കാലത്തെ രാഷ്ട്രീയം കോലാഹലം

കോവിഡ്കാലത്ത് കക്ഷി രാഷ്ട്രീയത്തിനൊന്നും പ്രസക്തിയില്ലെന്ന് നാം ഭംഗി വാക്ക് പറയുന്നുവെങ്കിലും കക്ഷി രാഷ്ട്രീയം തന്നെയാണ് സമാന്തരമായി തിളയ്ക്കുന്നതും. സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് നേട്ടം ലക്ഷ്യമാക്കി പ്രയോജനപ്പെടുത്തുന്നുവെന്ന് കെ.പി.സി.സിയുടെ രാഷ്ട്രീയ കാര്യസമതിയോഗം ചേര്‍ന്ന് വിലയിരുത്തിയുണ്ട്. പ്രതിപക്ഷ നേതാക്കള്‍ സര്‍ക്കാര്‍ വിമര്‍ശനം ശക്തമാക്കിയതും ഇത് മനസ്സില്‍ വെച്ചു കൊണ്ട് തന്നെ. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പാര വെയക്കാനാണ് കോണ്‍ഗ്രസ് നീക്കമെന്ന് സി.പി.എം സെക്രട്ടറിയേറ്റും വിലയിരുത്തുന്നു. എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവനും സി.പി.എം നേതാവ് എം.വി ഗോവിന്ദനും പ്രതിപക്ഷത്തിനെതിരെ പരസ്യമായും രഗംത്ത് വന്നു. വരാന്‍ പോകുന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പും പിന്നാലെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പും തന്നെയാണ് ലക്ഷ്യം. വക്രദൃഷ്ടി, എപ്പിസോഡ്: 986.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.